06 Sep,2021 EVENT

ARCITE ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അധ്യാപകദിനം ആചരിച്ചു: കൊല്ലം മേയർ, ചൈൽഡ് പ്രൊട്ടക്ഷൻ ടീം ജില്ല പ്രസിഡന്റ്‌ സാന്നിധ്യത്തിൽ ആദരിച്ചു!

ARCITE GROUP OF INSTITUTIONS അധ്യാപകദിനം ആചരിച്ചു. കൊല്ലം: ARCITE GROUP OF INSTITUTIONS ൻ്റെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും ബഹുമാനപ്പെട്ട കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിന്റെയും ചൈൽഡ് പ്രൊറ്റക്ട് ടീം ജില്ലാ പ്രസിഡന്റ്‌ ഷിബു റാവുത്തറിൻ്റെയും സാന്നിദ്ധ്യത്തിൽ ആദരിച്ചു. 2020 - 2021 അദ്ധ്യായന വർഷത്തിലെ മികച്ച പെർഫോർമർ അവാർഡിന് ശ്രീമതി ട്വിങ്കിൾ പ്രദീപ്, ശ്രീ ഷാഫി ആർ എന്നിവർ അർഹരായി. കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സ്‌ നടത്തിപ്പിനും വിദ്യാർത്ഥികളുടെ വീടുകളിലേക്ക് കമ്പ്യൂട്ടറുകൾ നൽകി കൊണ്ട് ക്ലാസുകൾ സുഗമമായി നടത്താൻ വേണ്ട സന്നദ്ധ പ്രവർത്തനം നടത്തിയ ശ്രീ ശ്രീജിത്ത്‌ എസ് കെ യെ സ്നേഹോപഹാരം നൽകി ആദരിച്ചു. അവാർഡുകൾ ചൈൽഡ് പ്രൊറ്റക്ട് ടീം ജില്ലാ പ്രസിഡന്റ്‌ ശ്രീ ഷിബു റാവുത്തർ നൽകി. ARCITE GROUP OF INSTITUTIONSലെ മുഴുവൻ അധ്യാപകരെയും ഈ ചടങ്ങിൽ ആദരിക്കുകയുണ്ടായി. ARCITE SCHOOL OF MEDIAയിൽ വച്ച് ബഹുമാനപ്പെട്ട കൊല്ലം മേയറുടെയും ചൈൽഡ് പ്രൊറ്റക്ട് ടീം ജില്ലാ പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. പ്രസ്തുത ചടങ്ങിൽ ARCITE GROUP OF INSTITUTIONS ടെക്നിക്കൽ ഡയറക്ടർ ശ്രീ മുഹമ്മദ് സജിൻ, അക്കാദമിക് ഹെഡ് നൗഫൽ എ ആർ എന്നിവർ പ്രസംഗിച്ചു.