07 Sept 2021 11:AM ARCITE SCHOOL OF MEDIA

ARCITE: കേരളത്തിലെ സ്കിൽ ട്രെയിനിംഗ് രംഗത്ത് ആദ്യ IGBC സ്റ്റുഡന്റ് ചാപ്റ്റർ - കളക്ടർ, മേയർ ശ്രേഷ്ഠപ്രശംസ

കഴിഞ്ഞ 6 വർഷക്കാലമായി വിദ്യാഭാസ രംഗത്ത് തൊഴിൽനൈപ്പുണ്യത്തിന്റെ പ്രസക്തി ഉയർത്തിക്കാട്ടി വിദ്യാർത്ഥികൾക്ക് മാർഗദർശിയായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് 𝐀𝐑𝐂𝐈𝐓𝐄. കേരളത്തിലെ സ്കിൽ ട്രെയിനിങ് സ്ഥാപനങ്ങളിൽ IGBC സ്റ്റുഡന്റ് ചാപ്റ്റർ പദവി ലഭിക്കുന്ന ആദ്യ സ്ഥാപനമായി മാറുവാനും കൊട്ടിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന 𝐀𝐑𝐂𝐈𝐓𝐄 𝐆𝐑𝐎𝐔𝐏 𝐎𝐅 𝐈𝐍𝐒𝐓𝐈𝐓𝐔𝐓𝐈𝐎𝐍𝐒 ന് സാധിച്ചു. കൂടാതെ കുട്ടികൾക്കായി നൂതന സാങ്കേതിക വിദ്യകൾ സൗജന്യമായി പകർന്നുകൊടുത്തുകൊണ്ടും 𝐀𝐑𝐂𝐈𝐓𝐄 വ്യത്യസ്തമാകുകയാണ്. ഈ അവസരത്തിൽ വിദ്യാഭാസ മേഖലയിലെ സമഗ്ര സംഭവനയ്ക്കായി ചൈൽഡ് പ്രൊട്ടക്ട് ടീം കൊല്ലം ജില്ലാ ഘടകം 𝐀𝐑𝐂𝐈𝐓𝐄 𝐆𝐑𝐎𝐔𝐏 𝐎𝐅 𝐈𝐍𝐒𝐓𝐈𝐓𝐔𝐓𝐈𝐎𝐍𝐒 നെ ആദരിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് 𝐀𝐑𝐂𝐈𝐓𝐄 𝐒𝐂𝐇𝐎𝐎𝐋 𝐎𝐅 𝐌𝐄𝐃𝐈𝐀 ഹാളിൽ വെച്ച് ആദരണീയയായ കൊല്ലം കോർപറേഷൻ മേയർ ശ്രീമതി. പ്രസന്ന ഏണസ്റ്റ് പുരസ്കാരം നൽകി.